മദ്യം വാങ്ങാന്‍ അമ്മ മകന് പണം നല്‍കിയില്ല, പ്രതികാരമായി മകന്‍ അമ്മയോട് ചെയ്തതു എന്താണെന്നോ..?

മദ്യം വാങ്ങാന്‍ 100 രൂപ കൊടുക്കാത്തതിന് മധ്യപ്രദേശില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ശിര്‍സോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെന്‍(75) വെട്ടേറ്റു മരിച്ചത്.
100 രൂപ നല്‍കാത്തതിനാല്‍ മകന്‍ സന്തോഷ് സെന്‍ (35) കോടാലി ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നെന്ന് അമോല പൊലീസ് അറിയിച്ചു.
കൊല നടത്തിയ ശേഷം വീട് പൂട്ടി പുറത്തിറങ്ങിയ സന്തോഷ്, വീടിനു ചുറ്റും കാക്കകള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും അരുതാത്തതെന്തോ നടന്നതായും നാട്ടുകാരോടു പറഞ്ഞു.
പൂട്ട് തകര്‍ത്ത് നാട്ടുകാര്‍ വീടിനകത്തു കടന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഗിരിജയെ കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ സന്തോഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























