പെൺ പ്രേതത്തെക്കൊണ്ട് ഉറക്കം നഷ്ടപെട്ട പുരുഷന്മാർ ജീവിക്കാനായി കേഴുന്നു...

പ്രേത കഥകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്..പ്രായഭേദമില്ലാതെ പുരുഷ സ്ത്രീ വ്യത്യാസമില്ലാതെ ആക്രമിക്കുന്ന പ്രേതകഥകളാണ് നമ്മൾ കേട്ടിട്ടുള്ളത്. പക്ഷെ പുരുഷന്മാരെ മാത്രം ആക്രമിക്കുന്ന പ്രേതവും ഉണ്ടോ..? ഉണ്ടെന്നാണ് കാശിഗുഡ ഗ്രാമ നിവാസികളുടെ അനുഭവ സാക്ഷ്യം. തെലുങ്കാന സംസ്ഥാനത്തെ കാശിഗുഡ ഗ്രാമത്തിൽ പുരുഷന്മാരെ മാത്രം ആക്രമിക്കുന്ന സ്ത്രീ പ്രേതത്തെ പേടിച്ച് അവിടത്തെ വീരശൂര പരാക്രമികൾ ഗ്രാമം ഉപേക്ഷിച്ച് പോവുകയാണ്. പെൺ പ്രേതത്തെ പേടിച്ച് പുരുഷന്മാർ ഗ്രാമം ഉപേക്ഷിച്ച് പോയതോടെ അവിടെ ഇപ്പോൾ സ്ത്രീകൾ മാത്രമാണുള്ളത്. അതേസമയം, ഈ പെൺ പ്രേതമാകട്ടെ ഇതുവരെ ഒരു സ്ത്രീയെ പോലും ആക്രമിച്ചിട്ടില്ലെന്നതാണ് രസകരമായ മറ്റൊരു കാര്യം.
ചുരുക്കം ചില പുരുഷന്മാർ ഗ്രാമത്തിലുണ്ടെങ്കിലും അവരാരും തന്നെ രാത്രി ആയാൽ വീടിന് പുറത്തിറങ്ങാറില്ല. മാത്രമല്ല, നേരം നല്ല പോലെ വെളുത്ത ശേഷം മാത്രമെ ജോലിക്കോ മറ്റോ പോവാറുമുള്ളൂ. മൂന്ന് മാസത്തിനിടെ മൂന്ന് പുരുഷന്മാരും രണ്ട് സഹോദരന്മാരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് കാശിഗുഡയിൽ ഇത്തരമൊരു പെൺപ്രേത കഥ പരന്നത്.
അലഞ്ഞു തിരിയുന്ന പെൺപ്രേതമാണ് ഇവരെയെല്ലാം കൊന്നതെന്ന് നാട്ടുകാർ പറയുന്നു. അന്ധവിശ്വാസങ്ങൾ മുതലെടുത്തവർ പൊടിപ്പും തൊങ്ങലും വച്ച് പുതിയ കഥകളും മെനഞ്ഞതോടെ പ്രേതകഥ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈ പ്രേതബാധയ്ക്ക് പരിഹാരം കണ്ട ശേഷം മതി ഗ്രാമത്തിലേക്ക് മടങ്ങി വരുന്നത് എന്നാണ് പുരുഷന്മാരുടെ നിലപാട്.
https://www.facebook.com/Malayalivartha



























