അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യ സ്വാമി

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലിക്ക് രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി.
ഈ ആഴ്ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോദ്ധ്യയിലെ ക്ഷേത്രം തയ്യാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പാറ്റ്‌നയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറില്‍ രാമക്ഷേത്രം പണിയാന്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ചരിത്രപ്രധാനമായ മേഖലകളില്‍ ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ പണിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























