ആരുഷി വധം : തല്‍വാര്‍ ദമ്പതികള്‍ ജയില്‍മോചിതരായി

ആരുഷി വധക്കേസില്‍ കുറ്റവിമുക്തമരായ രാജേഷ്-നൂപുര്‍ തല്‍വാര്‍ ദമ്ബതികള്‍ ജയില്‍ മോചിതരായി. ഗാസിയാബാദിലെ ദസ്ന ജയില്‍ നിന്ന് അഞ്ചു മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദമ്ബതികള്‍ പുറത്തിറങ്ങിയത്.
ജല്‍ വായു വിഹാറിലെ വസതിയിലേക്ക് പോകുന്ന വഴി നോയിഡയിലെ സായ് മന്ദിര്‍ സന്ദര്‍ശിക്കും. ഗാസിയാബാദ് പൊലീസിന്റെ അകമ്പടിയോടെയാണ് ഇരുവരും വസതിയിലെത്തുക.
മകള്‍ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊന്ന കേസില്‍ ദമ്ബതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതി ഇവരെ വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha



























