മോദി കണ്ണ് തുറന്ന് കാണൂ...ആധാര്‍ തന്നില്ലെങ്കില്‍ റേഷനില്ല, ആധാര്‍ നല്‍കാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ട് 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ട 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു.ത്സാര്‍ഖണ്ഡിലാണ് ഈ ക്രൂരത നടന്നത്. എട്ടു ദിവസം ഭക്ഷണം ലഭിക്കാതെ പട്ടിണികിടന്നപ്പോഴും ഈ പതിനൊന്നു വയസുകാരിയെ നോക്കാന്‍ ആരുമില്ല.
കഴിഞ്ഞ മാസം 28നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത നടന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കുടുംബത്തിന് സാധിച്ചില്ല. സ്‌കൂളില്‍ നിന്നും കിട്ടിയിരുന്ന ഉച്ചകഞ്ഞി കഴിച്ചാണ് കുട്ടി വിശപ്പ് തീര്‍ത്തത്.ദുര്‍ഗ്ഗ പൂര്‍ജയ്ക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ പട്ടിണിയിലായി. ആറുമാസമായി ആധാര്‍ കാര്‍ഡ് കിട്ടാന്‍ ഈ കുടുംബം ശ്രമിച്ചിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.
ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് നല്‍കില്ലെന്ന് റേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നു. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























