ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ടുപ്പേർ മരിച്ചു

ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ടു യാത്രക്കാർ മരിച്ചു. തലസ്ഥാന നഗരമായ കോപ്പൻഹേഗനു സമീപമാണ് സംഭവം. കോപ്പൻഹേഗനിൽ നിന്ന് 40 കിലോമീറ്റർ അകലെ നിന്ന് വൈകിട്ട് 4.50ന് പറന്നുയർന്ന വിമാനമാണ് അരമണിക്കൂർ പിന്നിടുന്നതിനു മുൻപ് തകർന്നത്.
പ്രാദേശിക സമയം വൈകിട്ട 5.18ഓടെയാണ് അപകടമുണ്ടായത്. രണ്ടു പേർ മാത്രമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരുടെയും ബന്ധുക്കൾ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് വിമാനം തകർന്നതെന്ന് വ്യക്തമല്ല. അപകടത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























