സച്ചിൻ തെൻഡുൽക്കർ അപേക്ഷിക്കുന്നു; 'എന്റെ മക്കളെ ഒന്ന് വെറുതെ വിടു'...

2012 ഡിസംബറിൽ സച്ചിൻ തെൻഡുൽക്കർ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചുവെങ്കിലും ഇന്നും സച്ചിൻ ആരാധകർ ഏറെയാണ്. സോഷ്യൽമീഡിയയിൽ സജീവമായ സച്ചിൻ തന്‍റെ മക്കളുടെ പേരിലുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകൾ പ്രത്യേകിച്ചും ട്വിറ്ററിൽ ചില അക്കൗണ്ടുകൾ ശ്രദ്ധയിൽ പെട്ടെന്നും അതൊക്ക വ്യാജ അക്കൗണ്ടുകളാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
സച്ചിന്റെ മക്കളായ സാറയും അർജുനും ട്വിറ്റർ ആക്കൗണ്ടുകളില്ലെന്ന് അവർത്തിച്ചാവർത്തിച്ച് പറഞ്ഞ സച്ചിൻ തന്‍റെ മക്കളെ വെറുതേവിടണമെന്നും അഭ്യർത്ഥന നടത്തി. മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ഇല്ലാതാക്കണമെന്ന് സച്ചിൻ ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലെ ചില വ്യക്തികൾസോഷ്യൽമീഡിയയിലൂടെ നടത്തുന്ന നടത്തുന്ന പ്രവർത്തികൾ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മകൾ സാറ ബോളീവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്തകൾ വീണ്ടും വന്നതിനു പിന്നാലെയാണ് വിശദീകരണവുമായീ സച്ചിൻ വീണ്ടും രംഗത്തെത്തിയത്. സാറയുടെയും അർജുന്‍റെയും ചിത്രങ്ങളും ഇത്തരം വ്യാജ അക്കൗണ്ടുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്.

https://www.facebook.com/Malayalivartha



























