ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്റെ മാര്‍ച്ച്

ബിജെപി കേന്ദ്ര നേതാക്കളുടെ കള്ളപ്രചരണത്തിനെതിരേ സിപിഎം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖരും മാര്‍ച്ചില്‍ അണിനിരന്നു.
കുമ്മനം രാജശേഖരന്റെ ജനരക്ഷ യാത്രയോട് അനുബന്ധിച്ച് കേരളത്തെയും ഇടത് സര്‍ക്കാരിനെയും ബിജെപി ബോധപൂര്‍വം കള്ളപ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്തുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പരസ്യ ആക്രമണത്തിനാണ് നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതെന്നും സിപിഎം കേന്ദ്ര നേതൃത്വം ആരോപിച്ചു.
200 ഓളം പ്രവര്‍ത്തകരാണ് മാര്‍ച്ചിന് അണിനിരന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ കര്‍ഷക സംഘം പ്രവര്‍ത്തകരും ജഐന്‍യുവില്‍ നിന്നുള്ള ഇടത് അനുകൂല സംഘടനകളിലെ വിദ്യാര്‍ഥികളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച് നടത്തിയത്.
https://www.facebook.com/Malayalivartha



























