ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതെന്ന് യോഗി

താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹൽ നിർമിച്ചത്, എന്തിനു വേണ്ടി താജ്മഹൽ നിർമിച്ചു എന്നത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ തൊഴിലാളികളുടെ വിയർപ്പും രക്തവും കൊണ്ടാണ് താജ്മഹൽ നിർമിച്ചതെന്നും യോഗി പറഞ്ഞു.
താജ്മഹൽ സന്ദർശിക്കുന്നവരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും യോഗി പറഞ്ഞു. ഒക്ടോബർ 25 ന് യോഗി ആഗ്ര സന്ദർശിക്കുന്നുണ്ട്. അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളുടെ ബുക്ക്‌ലെറ്റിൽ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് താജ്മഹൽ നിർമിച്ച മുഗൾ ചക്രവർത്തി ഷാജഹാനെ അപഹസിച്ച് ബിജെപി എംഎൽഎ സംഗീത് സോം രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha



























