അമിത് ഷായുടെ മകനെതിരെ വാർത്ത കൊടുക്കുന്നതിനു വിലക്ക്.

ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ വാർത്ത കൊടുക്കുന്നതിനു ദി വയർ വെബ്‌സൈറ്റിന് വിലക്ക് .ജയ് ഷായുടെ കമ്പനി ആയ ടെംപിൾ എന്റർപ്രൈസസിന്റെ വിറ്റുവരവിൽ 16000 രൂപയുടെ അവിശ്വസനീയമായ വര്ധനവുണ്ടായതിന്റെ വാർത്ത ദി വയർ പുറത്തു വിട്ടിരുന്നു.എന്നാൽ വാർത്ത അടിസ്ഥാന രഹിതമായതാണെന്നു ചൂണ്ടികാണിച്ചു ജയ് ഷാ അഹമ്മദാബാദ് കോടതിയിൽ മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു ദീപാവലി അവധിക്കു ശേഷം ആ കേസ് പരിഗണിക്കാനിരിക്കെ ആണ് അഹമ്മദബാദ് സിവിൽ കോടതി വയറിനു വിലക്ക് ഏർപ്പെടുത്തിയത്.കോടതി വിധി വരുന്നത് വരെ ജയ് ഷായുടെ സ്വത്തു വിവരവുമായി ബന്ധപെട്ടു തുടർ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പാടില്ല എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത് എന്നാൽ തങ്ങളുടെ വാദം കേൾക്കാതെയും ഒരു അറിയിപ്പും നൽകാതെയാണ് കോടതി വിലക്കേർപ്പെടുത്തിയതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും വയർ അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha



























