ഗൗരി ലങ്കേഷ് വധം: പ്രതിയുടെ വ്യക്തതയുള്ള ചിത്രം പോലീസ് പുറത്തുവിട്ടു

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു. കൊലയാളികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു എന്നാൽ കൂടുതൽ വ്യക്തമായ ചിതമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ചയാൾ ബജാജ് പൾസർ ബൈക്കിൽ പോകുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. ഇയാൾ ഹെൽമറ്റ് ധരിച്ചതിനാൾ മുഖം വ്യക്തമല്ല. യു.എസിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് സി.സി.ടിവി ദൃശ്യം ലഭിച്ചത്.
നേരത്തെ പുറത്തു വിട്ട ചിത്രങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയതായിരുന്നു.സെപ്റ്റംബർ അഞ്ചിന് വൈകിട്ടാണ് ഗൗരി ലങ്കേഷ് ബാംഗ്ലൂരിലെ വീട്ടിൽ ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിനെതിരെ രാജ്യത്തിൻറെ പലഭാഗത്തും നിന്നും പ്രതിഷേധം ഉയർന്നു വന്നിരുന്നു.
https://www.facebook.com/Malayalivartha



























