സ്ത്രീയുമായി ലൈംഗിക ബന്ധമുണ്ടെന്ന് ആരോപണത്തില്‍ ആള്‍ദൈവ ശിഷ്യന്‍ സ്വയം ലിംഗം മുറിച്ചു

സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതില്‍ മനംനൊന്ത് ആള്‍ദൈവത്തിന്റെ ശിഷ്യന്‍ തന്റെ ലിംഗം മുറിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. സന്തോഷ് ദാസ് എന്ന യുവാവാണ് തന്റെ ലിംഗം മുറിച്ചത്. രാജസ്ഥാനിലെ താരാനഗറിലെ ഒരു ആള്‍ദൈവത്തിന്റെ അടുത്ത ശിക്ഷ്യനാണ് ഇയാള്‍. ഇന്ന് രാവിലെയാണ് ഇയാള്‍ ലിംഗം മുറിച്ചു മാറ്റിയത്.
ഇയാളെ രാവിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബിക്കാനീറിലെ ആശുപത്രിയിലേക്ക് മാറ്റി. ലിംഗം മുറിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ലിംഗം മുറിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha



























