വിവാഹം കഴിക്കണമെങ്കിൽ ആവശ്യപ്പെട്ട പണം കിട്ടിയേ പറ്റൂ...ഒടുവിൽ കാമുകനെ നഷ്ടപെടുത്താനാകാതെ അവൾ ചെയ്തത്...

വിവാഹം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്ന കാമുകെന്റ ആവശ്യം നിറവേറ്റാന്‍ വൃക്ക വില്‍ക്കാനെത്തിയ യുവതിയെ ഡല്‍ഹി വനിതാ കമീഷന്‍ ഇടപെട്ടു രക്ഷപ്പെടുത്തി. ബിഹാറിലെ ലഖിസരയില്‍ നിന്നുള്ള 21കാരിയാണ് വൃക്ക വില്‍ക്കാനായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. വിവാഹം കഴിക്കണമെങ്കില്‍ 1.8 ലഷം രൂപ നല്‍കണമെന്ന് കാമുകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയിലെത്തിയത്.
എന്നാല്‍ വൃക്ക തട്ടിപ്പ് റാക്കറ്റിെന്റ ഇടപെടലെന്നു സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെയും വനിതാ കമീഷനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും വനിതാ കമീഷന്‍ അംഗങ്ങളുമെത്തി യുവതിയെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയി. വിവാഹമോചിതയായ യുവതി അയല്‍വാസിയുമായി പ്രണയത്തിലാവുകയായിരുന്നു. മുറാദാബാദിലേക്ക് താമസം മാറിയ ഇയാളെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ നിരസിച്ചു. യുവതി വീട്ടുകാരോടു വഴക്കിട്ട് കാമുകന്റെ അടുത്തെത്തിയെങ്കിലും 1,80,000 രൂപ നല്‍കിയാലേ വിവാഹം നടക്കൂയെന്ന് ഇയാള്‍ അറിയിച്ചു.
കാമുകന് നല്‍കാനുള്ള തുക കണ്ടെത്താനായി വൃക്ക വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. വനിതാ കമീഷന്‍ അംഗങ്ങള്‍ ഇവര്‍ക്കു കൗണ്‍സലിങ് നല്‍കി. എന്നാല്‍ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദേശം യുവതി സ്വീകരിച്ചില്ല. പിന്നീടു വീട്ടുകാരെത്തി യുവതിയെ ബിഹാറിലേക്കു കൊണ്ടുപോയി. കേസ് ബിഹാര്‍ വനിതാ കമീഷനു കൈമാറി. പണം ആവശ്യപ്പെട്ട കാമുകനെതിരെ കേസെടുക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























