ദീപാവലി മധുരവുമായി ജയിലില്‍ എത്തിയ ഭാര്യയെ കണ്ട ആള്‍ ദൈവത്തിന്റെ പ്രതികരണം അമ്പരപ്പിക്കുന്നത്

സ്ത്രീ പീഡനത്തിന് ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മിത് റാം റഹിമിനെ കാണാന്‍ ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ എത്തി. അമ്പതു ദിവസങ്ങള്‍ക്കു ശേഷമാണു റാം റഹിമിനെ കാണാനായി ഭാര്യ ജയിലില്‍ എത്തുന്നത്. ഭാര്യ ഹര്‍ജീത് കൗറിനൊപ്പം മകന്‍ ജസ്മീത് ഇന്‍സാന്‍ മകള്‍ ചരണ്‍ പ്രീത്, കൂടാതെ മരുമകള്‍ എന്നിവരും ജയിലില്‍ എത്തി. നാലു വാഹനങ്ങളിലായി കനത്ത സുരക്ഷയിലാണ് ഇവര്‍ ജയിലില്‍ എത്തിയത്. ഭാര്യയെ കണ്ടയുടന്‍ ഇയാള്‍ വികാരധീനനായി എന്നു പറയുന്നു. ദീപാവലി മധുരവും തണുപ്പുകാലത്തേയ്ക്കുള്ള വസ്ത്രങ്ങളുമായാണ് ഇവര്‍ റാം റഹിമിനെ കാണാന്‍ എത്തിയത്.
ജയിലില്‍ അടച്ചതിനു പിന്നാലെ വളരെ വൈകാരികമായാണു റാം റഹിം പ്രതികരിക്കുന്നത് എന്നു പറയുന്നു. എന്നാല്‍ തന്നെ കാണാന്‍ വരുന്നത് ആരായിരിക്കണം എന്നാല്‍ ഇയാള്‍ ഭാര്യയുടെ പേരു നല്‍കിരുന്നില്ല. വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ദേര ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാനിന്റെയും പേരുകള്‍ ഉണ്ടായിരുന്നു.
ഭാര്യയെ നേരിടാനുള്ള ധൈര്യക്കുറവുമൂലമാണ് ഇവരെ ഒഴിവാക്കിയത് എന്നു പറയുന്നു. അതേ സമയം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഭാര്യയെ ജയിലില്‍ കടത്തിവിട്ടത് നിയമവിരുദ്ധമാണ് എന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha



























