ദൈവം ഇത് കാണുന്നുണ്ട്; മകളുടെ മൃതദേഹവും തോളിലേറ്റി വിങ്ങുന്ന ഹൃദയവുമായി അപ്പൻ

രാംബാലക്കിന്റെ മകൾ റോഷൻ കുമാരിയെ കടുത്തപനിമൂലം എയിംസ് ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒപിയിൽ കാണിക്കാനായിരുന്നു അധികൃതരുടെ നിർദേശം. ഒപിയിലെ വരിയിൽ അവസാനമായിനിന്ന രാംബാലക്ക് കുട്ടിയെ ഡോക്ടറെ എത്രയും വേഗം കാണിക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ സമ്മതിച്ചില്ല.
രാംബാലക് ഒപി ടിക്കറ്റ് രജിസ്ട്രേഷനെല്ലാം പൂർത്തിയാക്കി എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയിലായിരുന്നു സംഭവം. മരണശേഷം എയിംസിൽ ആംബുലൻസ് നിഷേധിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ അധികൃതർ ആംബുലൻസ് നൽകാത്തതിനെതുടർന്ന് രാംബാലക് കുട്ടിയുടെ മൃതദേഹവും തോളിലേറ്റി നാല് കിലോമീറ്റർ അകലെയുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നുപോയി. ഇവിടെനിന്നും ഓട്ടോറിക്ഷയിലാണ് രാംബാലകും ഭാര്യയും മകളുടെ മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha



























