കാമുകിയുമായി വാക്കുതർക്കം; നിയന്ത്രണം വിട്ട കാമുകൻ ആത്മഹത്യ ചെയ്തു

കാമുകിയുമായി വൻ ഉടക്ക്. ഒടുവിൽ നിയന്ത്രണം വിട്ട കാമുകൻ മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. 27 കാരനായ പി. യുവരാജ് എന്ന യുവാവാണ് ചെന്നൈയിലെ വടപളനിയിലുള്ള വിജയാ ഫോം മാളിനു മുകളില്‍ നിന്നും ചാടിയത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡിന്‍ഡിഗല്‍ സ്വദേശിയായ യുവതി ദീപാവലി ആഘോഷിക്കാൻ ചെന്നൈയിലെത്തിയതായിരുന്നു. 3 വർഷമായി പ്രണയത്തിലായ ഇവർ രാവിലെ 11 മണിയോടെ ചെന്നൈയിൽ മാളിൽ വച്ച് കണ്ടുമുട്ടുകയും അവിടെ വച്ച് ഇരുവരും തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ മനം നൊന്താണ് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11 മണിയോടെ മാളില്‍ എത്തിയ ഇവർ 2.45 ഓടെ ഫുഡ് കോര്‍ട്ടിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകായിരുന്നുവെന്ന് സിസി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവരാജ്.
https://www.facebook.com/Malayalivartha



























