സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോഡി

ഈ വര്‍ഷവും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജമ്മുവിലെ ഗുര്‍സിലെ സൈനികര്‍ക്കൊപ്പമാണ് മോഡിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. ശ്രീനഗറില്‍ നിന്ന് 123 കിലോ മീറ്റര്‍ അകലെയുള്ള ഗുര്‍സിലേക്ക് മോഡിയെത്തിയെന്ന് സൈന്യം അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ദീപാവലിക്ക് മോദി കശ്മീരിലെത്തുന്നത്. ഇതിന് മുമ്പ് 2014ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോഡി ദീപാവലി ആഘോഷത്തിനായി കശ്മീരിലെത്തയിരുന്നു. സിയാച്ചിനായിരുന്നു അന്ന് മോഡി സന്ദര്‍ശിച്ചത്. 570 കോടിയുടെ പ്രത്യേക പാക്കേജും സൈനികര്‍ക്കായി മോഡി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹിമാചല്‍ പ്രദേശിലായിരുന്നു മോഡിയുടെ ദീപാവലി ആഘോഷം
https://www.facebook.com/Malayalivartha



























