പി.എഫ് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംവിധാനമായി

എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കി. ഇതുപ്രകാരം 12 അക്കങ്ങളുള്ള ആധാര്‍ നമ്പര്‍ അംഗങ്ങളുടെ യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി (യു.എ.എന്‍) ബന്ധിപ്പിക്കാം.
'നോ യുവര്‍ കസ്റ്റമര്‍' പദ്ധതിയുടെ ഭാഗമായി അംഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ വഴി ആധാറുമായി തങ്ങളുടെ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്ന അംഗങ്ങള്‍ക്ക് ഇനിമുതല്‍ ഔദ്യോഗിക സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.epfindia.gov.in ല്‍ Online Services...
എന്ന ഭാഗത്ത് e-KYC Portal സെലക്ട് ചെയ്ത് LINK UAN AADHAAR... എന്ന ഓപ്ഷനില്‍ അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും നല്‍കിയശേഷം ലഭിക്കുന്ന വണ്‍ടൈം പാസ്‌വേഡ് (ഒ.ടി.പി) ഉപയോഗിച്ച് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം
https://www.facebook.com/Malayalivartha



























