ഹരിദ്വാർ എക്സ്പ്രസിൽ വൻകവർച്ച യാത്രക്കാരുടെ ആഭരണങ്ങളും പണവും കൊള്ളയടിച്ചു

ഹരിദ്വാർ എക്സ്പ്രസിൽ കവർച്ച. കംപാർട്ട്മെന്റിൽ ഒപ്പം യാത്രചെയ്ത മോഷ്ടാക്കൾ സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്നു രക്ഷപ്പെട്ടു.ഉത്തർപ്രദേശിലെ മീററ്റിലാണു കവർച്ചാസംഘം രണ്ടു കുടുംബങ്ങളെ കൊള്ളയടിച്ചതെന്നു പോലീസ് പറഞ്ഞു. ഹരിദ്വാറിൽ ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾ നിർവഹിച്ചശേഷം മടങ്ങുകയായിരുന്നു കുടുംബങ്ങൾ. യാത്രയ്ക്കിടെ ട്രെയിനിൽ പരിചയപ്പെട്ട അപരിചിതൻ നൽകിയ ജ്യൂസും പഴങ്ങളും കഴിച്ചതോടെ ഇവർ ബോധരഹിതരായി. വ്യാഴാഴ്ച പുലർച്ചെ കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു തങ്ങൾ കൊള്ളയടിക്കപ്പെട്ടതായി ഇവർക്കു മനസിലാകുന്നത്.
ഉടൻതന്നെ ഇവരെ റെയിൽവേ അധികൃതരും മറ്റു യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും കൊള്ളയടിക്കപ്പെട്ടവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























