ആസാമിൽ ബോഡോ പെണ്‍കുട്ടികൾക്ക് ജീൻസ് ധരിക്കാൻ വിലക്കോ..?

ബോഡോലാൻഡ് ടെറിട്ടോറിയൽ മേഖലയിൽ ബോഡോ പെണ്‍കുട്ടികൾ ജീൻസ് ധരിക്കുന്നതു വിലക്കിക്കൊണ്ടു പോസ്റ്ററുകൾ. ജീൻസ് ഉപേക്ഷിച്ച് പെണ്കുട്ടികൾപരമ്പരാഗത വസ്ത്രമായ ഡൊക്കോണ ധരിക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്.
ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ(അബ്സു) എന്ന സംഘടനയുടെ പേരിലാണു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചതുമായി ബന്ധമില്ലെന്നും സംഭവത്തിൽ സംഘടനാതലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ നേതൃത്വം അറിയിച്ചു. പക്ഷേ, തങ്ങളുടെ സംഘടനയിലെ ചില അംഗങ്ങളാണു പോസ്റ്റർ പതിച്ചതിനു പിന്നിലെന്ന് അബ്സു പ്രസിഡന്റ് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha



























