പാക്കിസ്ഥാനിലെ പ്രമുഖ ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ പ്രമുഖ ഭീകരൻ അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാനി താലിബാൻ വിഭാഗമായ ജമാത് ഉൽ അഹ്റാർ നേതാവ് ഒമർ ഖാലിദ് ഖൊറാസാനിയാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനുള്ളിൽ നിരവധി ബോംബ് സ്ഫോടനങ്ങൾ നടത്തിയത് ഒമർ ഖാലിദിന്റെ സംഘമായിരുന്നു. അമേരിക്കയുടെ ആക്രമണത്തിൽ ഒമറിനൊപ്പം ഒമ്പത് ഭീകരരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ആഴ്ചകളിലായി അമേരിക്ക അഫ്ഗാനിൽ ഡ്രോൺ ആക്രമണം വർധിപ്പിച്ചിരുന്നു. ആക്രമണങ്ങളിൽ നാൽപതോളം ഭീകരരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha



























