സാമൂഹ്യമാദ്ധ്യമങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഫോട്ടോ ഇടുന്നത് വിലക്കി ദിയോബന്ദ്

സാമൂഹ്യമാദ്ധ്യമങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഫോട്ടോ പോസ്റ്റു ചെയ്യുന്നത് അനിസ്‌ളാമികമാണെന്ന് ഉത്തര്‍പ്രദേശിലെ ദാരുള്‍ ഉലൂം ദിയോബന്ദ് ഫത്‌വ പുറപ്പെടുവിച്ചു. വടക്കെ ഇന്ത്യയിലെ പ്രശസ്ത ഇസ്‌ളാമിക് മതപഠനശാലയായ ദിയോബന്ദിന്റെ ഫത്‌വ മുസ്‌ളീം സമുദായത്തിനിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണ്.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളില്‍ തന്റെയും ഭാര്യയുടെയും ചിത്രം പോസ്റ്റു ചെയ്യുന്നതില്‍ മതപരമായി തെറ്റുണ്ടോ എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് ദിയോബന്ദ് ഫത്‌വയിലൂടെ ഉത്തരം നല്‍കിയത്.
സ്ത്രീകള്‍ മുടിവെട്ടുന്നതും പുരികം വെട്ടിയൊതുക്കുന്നതും കഴിഞ്ഞ ദിവസമാണ് ദിയോബന്ദ് വിലക്കിയത്. സൗന്ദര്യം കൂട്ടാന്‍ കൃത്രിമമായി ചെയ്യുന്നതെന്തും മതവിരുദ്ധമാണെന്നാണ് ദിയോബന്ദിന്റെ നിലപാട്. സമൂഹമാദ്ധ്യമങ്ങളിലെ ഫോട്ടോയ്ക്കും വിലക്കേര്‍പ്പെടുത്തിയത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha


























