നാഗപട്ടണത്ത് ബസ് സ്റ്റാന്റ് തകര്‍ന്ന് എട്ടു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത് അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നുവീണത്. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറും മറ്റു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha



























