ഹിമാചല്‍പ്രദേശില്‍ കോണ്‍ക്രീറ്റ് പാലം തകര്‍ന്ന് ആറ് പേര്‍ക്ക് പരിക്ക്

ഹിമാചല്‍പ്രദേശിലെ ചമ്പയില്‍ കോണ്‍ക്രീറ്റ് പാലം തകര്‍ന്ന് ആറ് പേര്‍ക്ക് പരിക്ക്. പഞ്ചാബിലെ പത്താന്‍കോട്ടിനെ ചന്പ നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. വ്യാഴാചയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലത്തിന്റെ നിര്‍മാണത്തിലെ അപാകതയായിരിക്കാം പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ കളക്ടര്‍ സുദേഷ് കുമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























