500 ദീർഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ റെയിൽവേ

500 ദീർഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നു. 500 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനമെന്നാണു സൂചന. പുതിയ സമയക്രമം നവംബറിൽ നിലവിൽ വരും. ഇതോടെ ദീർഘദൂര യാത്ര പോകുന്നവർക്ക് 15 മിനിറ്റു മുതൽ രണ്ടു മണിക്കൂർ വരെ സമയം ലാഭിക്കാമെന്നാണു റെയിൽവേയുടെ കണക്കുകൂട്ടൽ.
റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ നിർദേശപ്രകാരമാണ് പുതിയ പദ്ധതി. 500 ദീർഘദൂര യാത്രാ ട്രെയിനുകളിൽ ആദ്യഘട്ടത്തിൽ അൻപതോളം ട്രെയിനുകളാണ് ഇതിനായി പരിഗണിക്കുക. ഇതുകൂടാതെ 50 മെയിൽ, എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയർത്താനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha



























