കന്നുകാലി കടത്തുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് കമാൻഡിംഗ് ഓഫീസർ മരിച്ചു

ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കടത്തുകാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് കമാൻഡിംഗ് ഓഫീസർ മരണത്തിന് കീഴടങ്ങി. 145-ാം ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറായിരുന്ന ദീപക് കെ. മണ്ഡലാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.
കന്നുകാലി കടത്തുകാർ പുലർച്ചെ ഒന്നരയോടെയാണ് ദീപക്കിനെ ആക്രമിച്ചത്. ആക്രമണത്തിനിരയായതിനെ തുടർന്ന് ഇദ്ദേഹത്തെ വിമാനത്തിൽ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ബംഗ്ലാദേശ് അതിർത്തിയിലെ ബേലാർഡെപ്പ അതിർത്തി പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്. കന്നുകാലി കടത്തുകാർ ഓടിച്ചിരുന്ന ബൈക്ക് ദീപക്കിനെ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























