Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മലയാളിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ബീഹാറുകാരന് ജീവപര്യന്തം; സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും കിട്ടിയ ശരീരസ്രവങ്ങള്‍

21 OCTOBER 2017 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. ഇരയും പ്രതിയും ഇതര സംസ്ഥാനക്കാരാണ്. ഝാര്‍ഖണ്ഡ് ഈസ്റ്റ് യിംഗ്ബൂര്‍ ടാറ്റനഗര്‍ എന്‍.എച്ച്‌.33 ല്‍ ജയ്തംഗല്‍ ഗേറ്റ് ഡിനാ റോഡില്‍ യാദവ് പെട്രോള്‍ പമ്ബിനു സമീപം താമസിക്കുന്ന കപില്‍ദേവ് ഷായുടെ മകള്‍ സന്ധ്യാകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍കുമാറി(33)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും പീഡനശ്രമത്തിന് മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കാന്‍ കാരണമായത്. 90 ദിവസം പൂര്‍ത്തിയാകുന്നതിനു മുൻപ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജയിലില്‍ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. കുമ്ബനാട് കല്ലുമാലിക്കല്‍ എന്ന വാടകവീട്ടില്‍ 2012 മാര്‍ച്ച്‌ ഒന്‍പതിനാണ് കൊലപാതകം നടന്നത്. ഈ വീട്ടില്‍ സഹോദരിക്കും അവരുടെ ഭര്‍ത്താവ് സഞ്ജീവ് സായ്ക്കുമൊപ്പമായിരുന്നു സന്ധ്യാകുമാരി കഴിഞ്ഞിരുന്നത്.

ജോലി തേടി കുമ്പനാട്ട് വന്ന ജുന്‍ജുന്‍കുമാര്‍, സഞ്ജീവിനെ പരിചയപ്പെടുകയും മേസ്തിരിപ്പണിക്കാരനായി ഇയാള്‍ക്കൊപ്പം കൂടുകയുമായിരുന്നു. സഞ്ജീവ് കുമാറിന്റെ വാടകവീട്ടില്‍തന്നെ ജുന്‍ജുന്‍കുമാറും താമസം തുടങ്ങി. സംഭവ ദിവസം രാവിലെ സഞ്ജീവ് കുമാര്‍ ഗര്‍ഭിണിയായ ഭാര്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയായിരുന്നു. മടങ്ങിവരുമ്പോൾ വീടിന്റെ തെക്കുപടിഞ്ഞാറേ മുറിയില്‍ സന്ധ്യയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മറ്റൊരു മുറിയില്‍ ജുന്‍ജുന്‍കുമാറിനെ അബോധാവസ്ഥയിലും കണ്ടെത്തി. പോലീസ് സംഘം ജുന്‍ജുന്‍കുമാറിനെ ആശുപത്രിയിലാക്കി.

ഭാഷയറിയാത്തതിനാല്‍ ചോദ്യംചെയ്യുക ശ്രമകരമായിരുന്നു. എ.ടി.എമ്മില്‍ ചെന്ന് 25,000 രൂപയുമെടുത്തു മടങ്ങുന്ന വഴി ഒരു സംഘം തന്നെ പിന്തുടര്‍ന്നുവെന്നും വീട്ടിലെത്തിയ അവര്‍ തന്നെ അടിച്ച്‌ അബോധാവസ്ഥയിലാക്കിയ ശേഷം സന്ധ്യയെ എന്തൊക്കെയോ ചെയ്തുവെന്നുമാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി. ജുന്‍ജുന്‍കുമാര്‍ എ.ടി.എമ്മില്‍ പോയിട്ടില്ലെന്നും പണമെടുത്തിട്ടില്ലെന്നും അന്വേഷണസംഘം ആദ്യമേ കണ്ടെത്തി. ഇയാളുടെ നെഞ്ചില്‍ ആഴത്തിലുള്ള നഖക്ഷതങ്ങള്‍ ഉണ്ടായിരുന്നു. അക്രമികള്‍ മര്‍ദ്ദിച്ചതാണെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്.

പിന്നീട് നടന്ന ശാസ്ത്രീയ പരിശോധനയില്‍ പീഡനശ്രമം ചെറുത്ത സന്ധ്യയെ ഇയാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ബാഗും മറ്റുമെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ സഞ്ജീവ് കുമാറും ഭാര്യയും വന്നതിനാല്‍ അബോധാവസ്ഥ അഭിനയിക്കുകയായിരുന്നുവെന്നും മനസിലായി. സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും ജുന്‍ജുന്‍കുമാറിന്റെ ശരീരസ്രവങ്ങള്‍ കിട്ടുകയും ചെയ്തു. നെഞ്ചിലുണ്ടായ മുറിവു പീഡനശ്രമം ചെറുക്കുന്നതിനിടെ സന്ധ്യ ഉണ്ടാക്കിയതാണെന്നും പോലീസ് കണ്ടെത്തി.

അന്നത്തെ കോഴഞ്ചേരി സി.ഐയും ഇപ്പോള്‍ കോട്ടയം ഡിെവെ.എസ്.പിയുമായ സഖറിയ മാത്യു, അന്ന് കോയിപ്രത്തും ഇപ്പോള്‍ കീഴ്വായ്പൂരിലും എസ്.ഐയായ ബി. രമേശനുമാണ് കേസ് അന്വേഷിച്ചതും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതും. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എ.ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends