മോഡി ഇന്ന് വീണ്ടും ഗുജറാത്തില്‍; ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭവ്‌നഗര്‍, വഡോദര ജില്ലകളിലെ ഒട്ടനവധി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു ഗുജറാത്തിലെത്തും. ഈ മാസം മൂന്നാംതവണയാണ് ജന്മനാട്ടിലേക്കു പ്രധാനമന്ത്രി എത്തുന്നത്. ഭവ്‌നഗറിലെ ഖോഗനിന്ന് കാംബേ ഉള്‍ക്കടലിലുള്ള ബറോച്ചിലേക്കുള്ള ഫെറിബോട്ട് സര്‍വീസിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് ആദ്യത്തേത്.
615 കോടി രൂപയാണ് റോറോ എന്നറിയപ്പെടുന്ന പദ്ധതിയുടെ മൊത്തം ചെലവ്. ഡിസംബറില്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണു വമ്പന്‍ പദ്ധതികളുമായുള്ള മോഡിയുടെ സന്ദര്‍ശനം. കഴിഞ്ഞമാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഒട്ടനവധി വികസനപരിപാടികളും മോഡി ഗുജറാത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























