കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

കശ്മീരിലെ ഹദ്വാര ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദിയെ വധിച്ചു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ വസീം ഷായും മറ്റൊരാളും കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഏറ്റുമുട്ടല്‍ നടന്നത്.
https://www.facebook.com/Malayalivartha



























