രാഹുൽഗാന്ധിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ബിജെപിയുടെശ്രമം ഇനി നടക്കില്ല; ശശി തരൂർ

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ബിജെപിയുടെശ്രമം ഇനി വിലപ്പോവില്ലെന്ന് ശശി തരൂർ. ശക്തിയായ എതിരാളിയായി രാഹുൽ ഉയർന്നുകഴിഞ്ഞെന്നും ശശി തരൂർ പറഞ്ഞു. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിനെ ജനം സംശയത്തോടെയാണു കാണുന്നത്.
പല വാഗ്ദാനങ്ങളും ജനങ്ങൾ ഓർമിക്കുന്നുണ്ട്. കോൺഗ്രസിനെ ഭരണം എൽപ്പിക്കാൻ ജനം തയാറാണെന്നതിന്റെ സൂചനയാണ് പഞ്ചാബിലെ ഗുർദാസ്പുരിലുണ്ടായ ഉപതെരഞ്ഞെടുപ്പു വിജയമെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽഗാന്ധി എത്തുന്ന വേളയിൽ തരൂരിന്റെ വാക്കുകൾക്കു പ്രാധാന്യമുണ്ട്.
https://www.facebook.com/Malayalivartha



























