ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ന് റാലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ പ്രതിപക്ഷ സഖ്യത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ന് റാലി നടക്കും. ഗാന്ധിനഗറില്‍ ഒ.ബി.സി നേതാവ് അല്‍പേഷ് താകോറിന്റെ ഒ.ബി.സി യൂനിറ്റി ഫ്രണ്ട് റാലിയിലാണ് രാഹുല്‍ പങ്കെടുക്കുന്നത്.
അതിനുശേഷം അല്‍പേഷ് താകോര്‍ കോണ്‍ഗ്രസില്‍ ചേരും. അല്‍പേഷിന് പുറമെ കോണ്‍ഗ്രസ് സഖ്യസാധ്യതയുമായി സമീപിച്ച ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയും പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലും തങ്ങളുടെ അന്തിമതീരുമാനം അറിയിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാവ് ഭാരത് സിങ് സോളങ്കിയാണ് രാഹുലിന്റെ നിര്‍ദേശപ്രകാരം ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
കോണ്‍ഗ്രസ് തങ്ങളുമായി ചര്‍ച്ചയിലാണെന്ന് ഇരുവരും സമ്മതിച്ചിട്ടുമുണ്ട്. അതേസമയം, ഹര്‍ദിക് പട്ടേലിന്റെ അനുയായികളായ വരുണ്‍ പട്ടേല്‍, രേഷ്മ പട്ടേല്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
https://www.facebook.com/Malayalivartha



























