താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് താജ്മഹല്‍. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയോധ്യയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ഇതിലുടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അയോധ്യക്ക് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്ന് ഉത്തര്‍പ്രദേശ് എം.എല്‍.എ സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. താജ്മഹല്‍ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്താവന വിനയ് കത്യാറും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























