പരസ്യമായി ട്രെയിനിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത് യുവാവ്; എട്ടിന്റെ പണികൊടുത്ത് പെൺകുട്ടിയും

ട്രെയിനിൽ വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ മുംബൈ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായി കൃപ ബോധേബാ പട്ടേലിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. വീടില്ലാത്ത ഇയാൾ മുംബൈയിലെ തെരുവുകളിലാണ് താമസിക്കുന്നത്.
ശനിയാഴ്ചയാണ് സംഭവം. കുടുംബത്തോടൊപ്പം നലസോപരയിൽ നിന്ന് ചത്രപതി ശിവജി മഹാരാജ ടെർമിനലിലേയ്ക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് മുന്നിൽ വെച്ച് ഇയാൾ സ്വയംഭോഗം ചെയ്യുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ഈ ദൃശ്യം പകർത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഫോണിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷിച്ച് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്ത്രികളെ അപമാനിക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സമാന രീതിയിലുള്ള മറ്റൊരു സംഭവവും റെയിൽവേ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിനിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ 14കാരിയുടെ കാലോടിഞ്ഞു. ലോക്കൽ ട്രെയിനിലെ വനിതാ കമ്പാർട്മെന്റിൽ വച്ചാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha


























