വിജയ്ക്കെതിരായ സൈബർ ആക്രമണം ശക്തമാക്കി ബി ജെ പി! താരം ക്രിസ്ത്യാനിയാണെന്ന രേഖയുമായി ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ;വര്‍ഗീയത പടര്‍ത്താനുളള നീക്കത്തിനെതിരെ ആരാധകരുടെ വ്യപക പ്രതിഷേധം

വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപിയും സംഘപരിവാറും വ്യാപക പ്രചരണങ്ങള്‍ നടത്തിവരികയാണ്.വിജയ് ക്രിസ്ത്യാനിയാണെന്നും അതിനാലാണ് മെര്‍സലില്‍ തങ്ങള്‍ക്കെതിരായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും നീളുന്നു പ്രചരണങ്ങള്‍. ഇതിനിടെ വിവാദം കൂടുതല്‍ കൊഴുപ്പിച്ചുകൊണ്ട് വിജയ്യുടെ തിരിച്ചറിയല്‍ രേഖ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ.വിജയ് ക്രിസ്ത്യാനിയാണെന്ന തെളിയിക്കുകയാണ് ഉദ്ദേശം. സത്യം കയ്പ്പേറിയതാണ് എന്നഅടിക്കുറിപ്പോടെയാണ് എച്ച് രാജയുടെ ട്വീറ്റ്.

എച്ച് രാജയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശയങ്ങളെ നേരിടാനാവാത്തതിനാല്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് ബിജെപി നേതാക്കളെന്ന് വിമര്‍ശനം ഉയരുകയാണ്.എച്ച് രാജയുടെ ട്വീറ്റിനെതിരെ വിജയ് ഫാന്‍സും രംഗത്തെത്തി. നേരത്തെ മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന് പറഞ്ഞ് രാജയുടെ പ്രസ്താവന വലിയ വിവാദത്തിനിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























