മുദ്രപത്ര കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട അബ്ദുല്‍ കരീം തേല്‍ഗി ഗുരുതരാവസ്ഥയില്‍

മുദ്രപത്ര കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട അബ്ദുല്‍ കരീം തേല്‍ഗി ഗുരുതരാവസ്ഥയില്‍ ജീവന് വേണ്ടി മല്ലിടുന്നു. മെനിഞ്ചെറ്റിസ് രോഗബാധയെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് തേല്‍ഗിയെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തേല്‍ഗിയുടെ ജീവന്‍ നിലനിറുത്തുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
രോഗം ഗുരുതരമായ ശേഷമാണ് തേല്‍ഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കുറച്ച് കൂടി നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ നില ഗുരുതരമാവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
202 കോടിയുടെ മുദ്രപത്ര കുംഭകോണ കേസില്‍ 2001ലാണ് തേല്‍ഗി അറസ്റ്റിലായത്. തുടര്‍ന്ന് 30 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തേല്‍ഗി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു. രക്താദിസമ്മര്‍ദ്ദവും എയ്ഡ്‌സും അടക്കം നിരവധി രോഗങ്ങള്‍ തേല്‍ഗിയെ അലട്ടിയിരുന്നു.
ജയിലില്‍ തേല്‍ഗിയെ പരിചരിക്കാന്‍ മൂന്നുതടവുകാരെ നിയോഗിച്ചതിനെതിരെ മുന്‍ ജയില്‍ ഡി.ഐ.ജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























