രാജധാനി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാ തിരിക്കുന്നവര്‍ക്ക് എയര്‍ഇന്ത്യയില്‍ യാത്ര ഒരുക്കാനുള്ള നീക്കവുമായി റെയില്‍വേ ബോര്‍ഡ്

രാജധാനി എക്‌സ്പ്രസില്‍ എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നീക്കവുമായി റെയില്‍വേ ബോര്‍ഡ്. ഇതിന് വേണ്ടിയുളള നടപടികള്‍ റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു. യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികമുള്ള അത്രയും തുക കൂടി നല്‍കേണ്ടിവരും.
നേരത്തെ അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരിക്കെ ഈ ആശയം മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല റെയില്‍വേ ബോര്‍ഡ് അന്ന് സ്വീകരിച്ചത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് ലോഹാനി.
ഇനി എയര്‍ ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതി നടപ്പിലാകും. യാത്രയ്ക്ക് പോകേണ്ട സ്ഥലത്തേക്കുളള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാനടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികമുള്ള തുക കൂടി നല്‍കിയാല്‍ മതിയാകും.
എന്നാല്‍ ഈ വിഷയത്തില്‍ പെട്ടെന്ന് പ്രതികരിക്കാനില്ലെന്നാണ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ പറഞ്ഞത്.
നിരവധി ആളുകളാണ് ഓരോ ദിവസവും രാജധാനിയുടെ എ സി രണ്ടാം ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ പലരുടെയും ടിക്കറ്റുകള്‍ കണ്‍ഫേം ആകാറില്ല. ഇത് വലിയ ബുദ്ധിമുട്ടിന് വഴിവയ്ക്കാറുമുണ്ട്. ഈ സാഹചര്യം പരിഹരിക്കുകയാണ് പുതിയനീക്കത്തിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.
https://www.facebook.com/Malayalivartha



























