കഴിഞ്ഞതെല്ലാം സാമ്പിൾ;വലുത് വരാനിരിക്കുന്നതെ ഉള്ളു; പുതിയ സാമ്പത്തിക പദ്ധതികളുമായി കേന്ദ്ര സർക്കാർ

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന ആരോപണങ്ങളെ തള്ളി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി. നിലവിൽ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി സന്തുലിതാവസ്ഥയിലാണെന്നും വരും വർഷങ്ങളിൽ ഇത് കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക പദ്ധതികളും പത്രസമ്മേളനത്തിൽ മന്ത്രി അവതരിപ്പിച്ചു.രാജ്യത്ത് നാണയപ്പെരുപ്പം കുറഞ്ഞു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ മാറ്റത്തിന്റെ പാതയിലാണ്. സാമ്പത്തിക പരിഷ്കാരങ്ങൾ ഇനിയും തുടരും.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ സാമ്പത്തിക പുരോഗതി കൈവരിക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്നും സർക്കാരിന്റെ ലക്ഷ്യം ഉയർന്ന സാമ്പത്തിക വളർച്ചയാണെന്നും ജെയ്‌റ്റിലി പറഞ്ഞു. സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ജി.ഡി.പി കുറഞ്ഞതിന് വേണ്ട നടപടികളെടുത്തിട്ടുണ്ട്. ജി.ഡി.പി നിരക്ക് ഉടൻ തന്നെ കുതിച്ചുയരുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടാതെ ഭാരത് മാല എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്ത് 34,800 കിലോ മീറ്റർ റോഡ് നിർമ്മിക്കും. ഇതിനായി 7 ലക്ഷം കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























