ബീഹാറിൽ കവർച്ചയ്ക്കെത്തിയ നാലു പേരെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി

കവർച്ചയ്ക്കെത്തിയ നാലു പേരെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. ബീഹാറിലെ റോഹ്താസ് ജില്ലയിലാണു സംഭവം. ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ അക്രമികൾ ആദ്യം ഒരു കടയ്ക്കു നേരെ വെടിവയ്പ് നടത്തുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് കടയ്ക്കു സമീപം അഞ്ഞൂറോളം പേർ തടിച്ചുകൂടുകയും അക്രമിസംഘത്തിലെ 8 പേരിൽ നാലു പേരെ നാട്ടുകാർ പിടികൂടി മർദിക്കുകയും ചെയ്തു.
നാലു പേർ രക്ഷപ്പെട്ടു. മർദനമേറ്റവരെ പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























