ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്റെ മാതാവ് ഉള്‍പ്പടെ പ്രമൂഖര്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീ പിടുത്തം

ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്റെ മാതാവ് ഉള്‍പ്പെടെ പ്രമൂഖര്‍ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെര്‍ കെട്ടിടത്തില്‍ വന്‍ തീ പിടുത്തം. പടിഞ്ഞാറന്‍ ബന്ദ്രായില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലാണു തീ പിടുത്തം ഉണ്ടായത്. എട്ടു ഫയര്‍ എഞ്ചിനുകള്‍ എത്തിയാണു തീയണച്ചത്. ആളപായം ഉണ്ടായിട്ടില്ല.
ആകെ 16 നിലകള്‍ ഉള്ള കെട്ടിടമാണ് ഇത്. സച്ചിന്‍ തെന്‍ഡുല്‍ക്കാറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12 ാം നിലയിലാണു താമസം. ഐശ്വര്യയും അഭിഷേക് ബച്ചനും എത്തി കുടുംബാംഗങ്ങളെ
സന്ദര്‍ശിച്ചു.

https://www.facebook.com/Malayalivartha



























