രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ബിജെപി നിയന്ത്രണത്തിലുള്ള തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. അഞ്ച് കേസുകളിലും പ്രതികളെ പിടികൂടാനായി. മറ്റു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തെ കുറിച്ച് ആക്ഷേപവുമായി ഇതുവരെ ആരുംസര്‍ക്കാരിനെ സമീപിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമാണ്. കേസുകള്‍ ഒരുമിച്ച് അന്വേഷിക്കേണ്ട സാഹചര്യമില്ല.
കേസുകള്‍ വ്യത്യസ്ത സ്വഭാവമുള്ളതാണ്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകം പോലും രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രചരിപ്പിക്കുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























