ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഗ്രാമത്തിലെ ജനങ്ങള്‍ സമരത്തില്‍! നാടിനെ മലിനീകരണ മുക്തമാക്കണമെന്ന മുന്നറിയിപ്പിൽ നട്ടം തിരിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മണ്ഡലമായ ആര്‍കിയില്‍ ജനങ്ങള്‍ സമരത്തില്‍. മലിനീകരണത്തിനെതിരെയാണു ഗ്രാമവാസികളുടെ പ്രതിഷേധ സ്വരം. നാടിനെ മലിനീകരണ മുക്തവും സുരക്ഷിതവുമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് ഇവര്‍. അഞ്ഞൂറിലധികം വരുന്ന ഗ്രാമവാസികള്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ തങ്ങളുടെ ഗ്രാമം മലിനീകരണ മുക്തമായ സ്ഥലത്തേക്കു മാറ്റണമെന്നും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണം നേരിടേണ്ടിവരുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്. ഗ്രാമീണരുടെ സമരം സമാധാനപരമായി അവസാനിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് പ്രാദേശികമായ വിലയിരുത്തൽ .
https://www.facebook.com/Malayalivartha



























