താജ്മഹൽ ഭാവിയിൽ ഓർമ്മയാകില്ലേയെന്ന് പ്രകാശ് രാജ്

താജ്മഹല്‍ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്. ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേയെന്ന് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചു. താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ അവസാനമായി നമ്മുടെ കുട്ടികളെ അത് വീണ്ടും കാണിച്ചുകൊടുത്തുകൂടേയെന്ന ചോദ്യം പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. ട്വിറ്ററില്‍ ഏറെ ട്രെന്‍ഡിങ് ആയ ജസ്റ്റ് ആസ്‌കിങ്(#justasking) ഹാഷ് ടാഗോടു കൂടിയാണ് പ്രകാശ് രാജിന്റെ പ്രതികരണം. നേരത്തെ മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് വധത്തിൽ ശക്തമായ നിലപാടുമായി പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു.
ഉത്തര്‍പ്രദേശിന്റെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തില്‍ നിന്നും താജ്മഹലിന്റെ പേര് ഒഴിവാക്കിയ നടപടിയിൽ രാജ്യത്തിൻറെ പലഭാഗത്ത് നിന്നും വിമർശനം ഉയർന്നിരുന്നു. താജ്മഹലിന്റെ സ്ഥാനത്ത് വർഷങ്ങൾക്ക് മുൻപ് ഹിന്ദു ക്ഷേത്രമായിരുന്നു എന്ന ആരോപണവുമായി ചില സംഘ പരിവാർ നേതാക്കൾ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.
സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായാണ് താജ്മഹലിനെ അവഗണിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ് താജ്മഹല്‍ എന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനക്കെതിരെയും വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു.
https://www.facebook.com/Malayalivartha

























