Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മുത്തലാഖ് ക്രിമിനല്‍ കുറ്റം, ലംഘിച്ചാല്‍ തടവ്

26 OCTOBER 2017 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്രം പുതിയ നിയമം ഉണ്ടാക്കില്ല. പകരം, വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയില്ലാത്തവിധം ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്ഇബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കും. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ഭേദഗതിചെയ്യും.

ഐ.പി.സി. 497ാം വകുപ്പിന് തുടര്‍ച്ചയായി പുതിയൊരു ഉപവകുപ്പ്, 497(എ) കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചശേഷവും ഇത്തരം സംഭവങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് അത് ക്രിമിനല്‍ കുറ്റമാക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഇതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഓഗസ്റ്റ് 22നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അഞ്ചംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദശിച്ചത്.

ആറുമാസത്തിനകം നിയമം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനം തുടരുമെന്ന് അതില്‍ വിശദീകരിക്കുകയുണ്ടായി. ന്യൂനപക്ഷവിധിയിലെ ഈ നിര്‍ദേശം, ഭൂരിപക്ഷവിധിയില്‍ നിരാകരിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി.

ശരിയത്ത് പ്രകാരം മൂന്നുവിധത്തിലുള്ള തലാഖ് ചൊല്ലലാണുള്ളത്. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണവും സുപ്രീംകോടതി നിരോധിച്ചിട്ടില്ല. ഒറ്റടയിക്കുള്ള തലാഖ് ചൊല്ലലും വിവാഹം വേര്‍പെടുത്തലുമാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ശിക്ഷാര്‍ഹമാക്കും വിധം നിയമമുണ്ടാക്കിയാലേ തങ്ങളുടെ പോരാട്ടം പൂര്‍ണമാവൂ എന്ന് സുപ്രീംകോടതിയെ സമീപിച്ച ശായറാ ബാനോ, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്‍ തന്നെ പുതിയ നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ചില കൂടിയാലോചനകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നടന്നെങ്കിലും പ്രത്യേക നിയമം ആവശ്യമില്ലെന്ന തീരുമാനമാണ് ഒടുവില്‍ കൈക്കൊണ്ടത്.

മറ്റു രണ്ടുതരത്തിലുള്ള തലാഖ് ചൊല്ലലിന്റെ കാര്യത്തില്‍ പ്രത്യേക നിയമം ഇല്ലാത്തസ്ഥിതിക്ക് തലാഖ്ഇബിദ്ദത്ത് ന് മാത്രമായി പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം.

സമഗ്ര ചര്‍ച്ചയ്ക്കുശേഷമേ പുതിയ നിയമനിര്‍മ്മാണം പാടുള്ളൂവെന്ന് മുസ്ലിം സംഘടനകളും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമമുണ്ടാക്കുമ്പോള്‍ ശരിയത്ത് നിയമങ്ങളും മുസ്ലിം സംഘടനകളുടെ ആശങ്കയും കണക്കിലെടുക്കണമെന്ന് ന്യൂനപക്ഷ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ വിശദമായ കൂടിയാലോചനയും ചര്‍ച്ചയും നടത്തുന്നത് വിഷയം സങ്കീര്‍ണമാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഐ.പി.സി. ഭേദഗതിയെന്ന എളുപ്പവഴിയുള്ളപ്പോള്‍ മറ്റു സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്നാണ് തീരുമാനം.
തലാഖ് മൂന്നുവിധം
തലാഖ്ഇഹസന്‍- മൂന്നു മാസങ്ങളിലായി മൂന്നുതവണ തലാഖ് ചൊല്ലണം. മൂന്നാമത് ചൊല്ലുന്നതിനിടയില്‍ അനുരഞ്ജനമുണ്ടാവുകയും വീണ്ടും ഒന്നിച്ചുതാമസിക്കുകയും ചെയ്താല്‍ തലാഖ് അസാധുവാകും. മൂന്നുമാസത്തിനിടയില്‍ ഭര്‍ത്താവിന് തലാഖ് പിന്‍വലിക്കാമെന്നര്‍ഥം.

തലാഖ്ഇഅഹ്‌സന്‍- ഭര്‍ത്താവ് ഒറ്റയടിക്ക് തലാഖ് ചൊല്ലിയാലും മൂന്നുമാസത്തെ ഇദത്ത് കാലം ഉണ്ട്. ഇക്കാലത്തിനിടയില്‍ വീണ്ടും ഇരുവരും അനുരഞ്ജനത്തിലെത്തുകയും ഒന്നിച്ചുതാമസിക്കുകയും ചെയ്താല്‍ തലാഖ് ഇല്ലാതാകും. വിവാഹമോചനം ഉണ്ടാവില്ല.

തലാഖ്ഇബിദ്ദത്ത്- ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി അപ്പോള്‍തന്നെ വിവാഹബന്ധം വേര്‍പെടുത്തല്‍ ഇത് മതവിരുദ്ധവും ഖുറാനിലെ തത്ത്വങ്ങള്‍ക്ക് നിരക്കാത്തതുമാണ്. സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചു.

മറ്റൊരാളുടെ ഭാര്യയുമായുള്ള അവിഹിതവേഴ്ച കുറ്റകരമാക്കുന്ന വകുപ്പാണ് ഐ.പി.സി. 497. ഇന്ത്യന്‍ ശിക്ഷാനിയമം ഉണ്ടാക്കിയശേഷം ഇതുവരെ ഒരു മാറ്റവും അതില്‍ വരുത്തിയിട്ടില്ല. ഈ വകുപ്പ് പുരുഷന്‍മാര്‍ക്ക് മാത്രമാണ് ബാധകം. സ്ത്രീ കുറ്റക്കാരിയാവില്ല. ഇതിന് അനുബന്ധമായി 497എ എന്ന ഉപവകുപ്പ് ഉണ്ടാക്കുന്നതാണ് പുതിയ ഭേദഗതി നിര്‍ദേശം. അതനുസരിച്ച് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അത് മൂന്നുവര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റമായി മാറും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (31 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (37 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (50 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends