ബക്കറ്റ് തൊട്ടതിന് മേല്‍ജാതിക്കാരി ദളിത് സ്ത്രീയെ ക്രൂരമായി ചവിട്ടി കൊന്നു, എട്ട് മാസമായ ഗര്‍ഭസ്ഥശിശുവും മരിച്ചു,ആദ്യം ദളിത് സ്ത്രീയുടെ അടിവയറ്റില്‍ ചവിട്ടി, പിന്നീട് തല ഭിത്തിയില്‍ ഇടിപ്പിച്ചു, വടിയുപയോഗിച്ച് പലതവണ അടിച്ചു, ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു

യുപിയില്‍ ഗര്‍ഭിണിയായ ദളിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും തൊഴിയും ചവിട്ടുമേറ്റു മരിച്ചത്. മേഖലയിലെ മേല്‍ജാതിക്കാരുടെ വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. അബദ്ധത്തില്‍ മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ടതാണു സാവിത്രിക്ക് മര്‍ദ്ദനമേറ്റത്.
വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കാനെത്തിയതായിരുന്നു സാവിത്രി. തൊട്ട് അടുത്ത് കൂടെ ഒരു ഓട്ടോ റിക്ഷ കടന്ന് പോവുകയായിരുന്നു.മറിഞ്ഞുവീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടത്.ഇത് കണ്ട മേല്‍ജാതിക്കാരി സാവിത്രിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
വയറ്റിനിട്ടു പലതവണ ഇടിച്ചു. തല ഭിത്തിയില്‍ ഇടിപ്പിച്ചു. തന്റെ ബക്കറ്റ് 'തൊട്ട്' അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു ഇത്. പിന്നാലെ അഞ്ജുവിന്റെ മകന്‍ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച് അടിച്ചു. ഒക്ടോബര്‍ 15നാണു സംഭവം. ആറു ദിവസങ്ങള്‍ക്കുശേഷമാണ് സാവിത്രിയും ഗര്‍ഭത്തിലിരിക്കുന്ന ശിശുവും മരിച്ചത്.
പോലീസില്‍ പരാതി നല്‍കിയെങ്കിലും ആരും കേസ് അന്വേഷിച്ചില്ല.വീട്ടിലെത്തിയെങ്കിലും തലവേദനയും വയറുവേദനയുമെന്നു സാവിത്രി അനുഭവപ്പെട്ടത്. തലയ്‌ലേറ്റ പരിക്കാണ് മരണത്തിന് കാരണമായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























