റയിൽവേ സ്റ്റേഷനിൽ പരസ്യമായി 17കാരിയോട് സിനിമ സ്റ്റൈലിൽ 'ഐ ലവ് യൂ, യൂ ലവ് മീ' യെന്ന് വിളിച്ചുപറഞ്ഞ 23കാരനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍; എന്നിട്ടും അവസാനിച്ചില്ല...

മുംബൈയിലെ കുര്‍ള റെയില്‍വേ സ്റ്റേഷനിലാണ് പ്രണയകഥ ദുരന്തകഥയായി മാറിയത്. കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തന്റെ പ്രണയം 23 വയസ്സുകാരന്‍ ഉച്ചത്തിലായിരുന്നു പെണ്‍കുട്ടിയോട് വിളിച്ച് പറഞ്ഞത്. എന്നാല്‍ ഇത് കണ്ട യാത്രക്കാര്‍ യുവാവിനെ കയ്യേറ്റം ചെയ്യുകയും യുവാവിനെ പൊലീസിന് ഏല്‍പ്പിക്കുകയും ചെയ്തു. യുവാവിന്റെ പെട്ടന്നുള്ള ശബ്ദത്തില്‍ ഉള്ള പ്രണയാഭ്യര്‍ഥന കേട്ട് പെണ്‍കുട്ടി പേടിച്ച് പോയിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു.
യുവാവിന്റെ പ്രണയാഭ്യര്‍ഥന കേട്ട് പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. 'ഐ ലവ് യൂ, യൂ ലവ് മീ' എന്ന് അലറി വിളിച്ചായിരുന്നു പെൺകുട്ടിയോട് പ്രണയം പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ എതിരായി നില്‍ക്കുകയും ചെയ്തതോടെ പെണ്‍കുട്ടി ഭയപ്പെടുകയും ചെയ്തിരുന്നു.
ചെറുപ്പക്കാരനെതിരെ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഐ.പി.സി സെക്ഷന്‍ 354 പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്. യുവാവിനെ പൊലീസ് ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചു.
https://www.facebook.com/Malayalivartha

























