ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം ; മന്ത്രി കെ.ജെ. ജോർജിനെതിരേ സിബിഐ കേസെടുത്തു

ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിനെതിരേ സിബിഐ കേസെടുത്തു.
ജോർജിനൊപ്പം മുൻ ഐജിപി പ്രണവ് മൊഹന്തി, മുൻ എഡിജിപി എ.എം. പ്രസാദ് എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കർണാടകയിലെ മടിക്കേരിയിൽ 2016 ജൂലൈ 16നാണു ഗണപതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസ് സിബിഐക്കു വിട്ടുകൊണ്ട് സെപ്റ്റംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha

























