മുംബൈ ബാന്ദ്രയിലെ ചേരിയില്‍ തീപിടുത്തം, ചേരിയില്‍ നിന്ന് തീ റെയില്‍വേ സ്‌റ്റേഷനിലേക്കും പടരുന്നു, തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

മുംബൈ ബാന്ദ്രയിലെ ചേരിയില്‍ തീപിടുത്തം. ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ചേരിയിലാണ് തീപിടുത്തമുണ്ടായത്. ചേരിയില്‍ നിന്ന് തീ റെയില്‍വേ സ്‌റ്റേഷനിലേയ്ക്കും പടരുകയാണെന്നാണ് വിവരം. പതിനാറിലേറെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തീപിടുത്തത്തെ തുടര്‍ന്ന് പ്രധാന റെയില്‍ പാതകളിലൊന്നായ ഹാര്‍ബര്‍ ലൈനിലൂടെയുള്ള ഗതാഗഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല. ചേരിയിലെ ആളുകഴെ ഒഴിപ്പിക്കുന്നതും തുടരുകയാണ്.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെര്‍ കെട്ടിടത്തിലും വന്‍ തീപിടുത്തമുണ്ടായിരുന്നു.

https://www.facebook.com/Malayalivartha


























