രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നിരസിച്ച് കമല്‍ഹാസന്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ നിരസിച്ച് നടന്‍ കമല്‍ഹാസന്‍. നവംബര്‍ ഏഴിന് ആരാധകര്‍ തയ്യാറാവണമെന്നും അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമല്‍ഹാസന്റെ ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് വാരികയായ ആനന്ദവികടനില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന പംക്തിയിലാണ് നവംബര്‍ ഏഴിനായി കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഒരു എമര്‍ജന്‍സി ഓപ്പറേഷനുള്ള സമയമായിരിക്കുന്നു. യുവജനങ്ങള്‍ എന്നെ കാത്തുനില്‍ക്കുകയാണ്. അവരെ ഒരുമിച്ച് അണിനിരത്താനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. തമിഴ്‌നാടിനെ സേവിക്കുന്നത് കര്‍ത്തവ്യമാണെന്ന് കരുതുന്നവരെ ഞാന്‍ കൂപ്പുകൈയോടെ ക്ഷണിക്കുകയാണ്. ചില പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























