വിവാഹത്തെക്കുറിച്ചുള്ള വിജേന്ദർ സിംഗിന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ...

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഒളിമ്പിക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദർ സിംഗിന്റെ ചോദ്യം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. പിഎച്ച്‌ഡി ആനുവല്‍ അവാര്‍ഡ്സി റഫോര്‍ എക്സെലന്‍സ് ചടങ്ങിനിടെ രണ്ട് ചോദ്യങ്ങളായിരുന്നു വിജേന്ദർ രാഹുലിനോട് ചോദിച്ചത്. അതിലൊന്ന് വിവാഹത്തെക്കുറിച്ചായിരുന്നു.
നടക്കുമ്പോൾ നടക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു. ജാപ്പനീസ് ആയോധനകലയായ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുൽ വെളിപ്പെടുത്തി. സ്ഥിരമായി താന്‍ നിരവധി വ്യായാമങ്ങള്‍ നടത്താറുണ്ടെന്നും നീന്തലും സൈക്ലിങ്ങും ശീലമാണെന്നും രാഹുൽ പറഞ്ഞു.
ഐകിഡോ എന്നത് മെയ് നീക്കങ്ങള്‍ കൊണ്ടു കൈ കാല്‍ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങള്‍കൊണ്ടും ശ്രദ്ധേയമായ അഭ്യാസകലയാണ്. എന്നാല്‍ ആരുടെ കീഴിലാണ് ഇത് പരിശീലിച്ചതെന്ന് രാഹുൽ വെളിപ്പെടുത്തുന്നില്ല.



https://www.facebook.com/Malayalivartha


























