മോദി തരംഗം അവസാനിച്ചു, ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ ശക്തനെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്; ശിവസേനാ എംപിയുടെ തുറന്ന് പറച്ചിലിൽ ബിജെപി നേതാക്കൾക്ക് അതൃപ്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇകഴ്ത്തിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനാ എംപി സഞ്ജയ് റാവത്ത് രംഗത്ത്. മോദി തരംഗം അവസാനിച്ചെന്നും രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നുമായിരുന്നു റാവത്തിന്റെ പ്രസ്താവന. ബിജെപിയും ശിവസേനയുമായി ഏറെക്കാലമായി നിലനില്‍ക്കുന്ന ശീതസമരത്തിന്റെ തുടര്‍ച്ചയാണ് റാവത്തിന്റെ വാക്കുകള്‍.
"രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്ന് വിളിക്കുന്നത് തെറ്റാണ്. രാജ്യത്ത് മോദി പ്രഭാവം അവസാനിച്ച് കഴിഞ്ഞു. ചരക്കുസേവന നികുതിക്കെതിരായ ഗുജറാത്തി ജനതയുടെ പ്രതികരണം അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ പോരാട്ടം നേരിടേണ്ടി വരും എന്നതിന്റെ സൂചനയാണ്". റാവത്ത് പറഞ്ഞു.
"രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി വോട്ടര്‍മാരായ ജനങ്ങളാണ്. ജനങ്ങള്‍ക്ക് ആരെയും പപ്പുവാക്കാന്‍ കഴിയും". റാവത്ത് കൂട്ടിച്ചേര്‍ത്തു.ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാവത്ത്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് താവ്ദെയുടെ സാന്നിധ്യത്തിലായിരുന്നു ശിവസേന എംപിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha


























